Times Kerala

യൂറോ കപ്പ്; ആവേശകരമായ പോരാട്ടത്തിൽ ഉക്രയ്‌നെ തകർത്ത് ജയവുമായി നെതർലാൻഡ്

 
യൂറോ കപ്പ്; ആവേശകരമായ പോരാട്ടത്തിൽ ഉക്രയ്‌നെ തകർത്ത് ജയവുമായി നെതർലാൻഡ്

യൂറോ കപ്പ് ഫുട്ബാളിൽ ആദ്യ മത്സരം ജയത്തോടെ തുടങ്ങി നെതർലാൻഡ്. ആവേശകരമായ മത്സരത്തിൽ ഉക്രയ്‌നെ തകർത്താണ് നെതർലാൻഡ് ജയം സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നെതർലാൻഡിന്റെ വിജയം. ജോർജിന്യോ വെനാൾഡാം, വൗട്ട് വെഖോസ്റ്റ്, ഡെൻസൽ ഡാംഫ്രിസ്‌ എന്നിവരാണ് ഡച്ച് പടയുടെ ഗോൾവേട്ടക്കാർ.

ഉക്രയ്‌നായി ആൻഡ്രിയ് യാർമോലെൻകോ, റോമൻ യാരേംചുക് എന്നിവർ ഗോൾ നേടി. വളരെ ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതിയിലാണ് അഞ്ചു ഗോളുകളും പിറന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്കോട്ലാൻഡ് ചെക്ക് റിപ്പബ്ലിക്കിനെയും പോളണ്ട് സ്ലോവാക്കിയയെയും നേരിടും. രാത്രി 12.30 നുള്ള മത്സരത്തിൽ സ്പെയിൻ സ്വീഡനെ നേരിടും.

Related Topics

Share this story