Times Kerala

കോപ്പ അമേരിക്ക; ജയത്തോടെ തുടങ്ങി ബ്രസീൽ, ഇക്വഡോറിനെ തകർത്ത് കൊളംബിയയും

 
കോപ്പ അമേരിക്ക; ജയത്തോടെ തുടങ്ങി ബ്രസീൽ, ഇക്വഡോറിനെ തകർത്ത് കൊളംബിയയും

കോപ്പ അമേരിക്ക ഫുട്ബോളിൽ തകർപ്പൻ ജയത്തോടെ തുടങ്ങി ബ്രസീൽ. ഉദ്‌ഘാടന മത്സരത്തിൽ വെനസ്വേലയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.

മാർക്വിനോസ്, നെയ്മർ, ഗബ്രിയേൽ ബർബോസ എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. 13 പേർക്ക് കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായിരുന്ന വെനസ്വേലയ്ക്കെതിരായ മത്സരത്തിൽ തികച്ചും ആധിപത്യം ബ്രസീലിനായിരുന്നു. മറ്റൊരു മത്സരത്തിൽ ഇക്വഡോറിനെ തകർത്ത് കൊളംബിയയും ജയത്തോടെ തുടങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ ജയം.

എഡ്വിൻ കാർഡോണയാണ് കൊളംബിയയുടെ വിജയഗോൾ നേടിയത്. നാളെ നടക്കുന്ന മത്സരത്തിൽ അർജന്റീന ചിലിയെയും, പരാഗ്വായ് ബൊളീവിയയെയും നേരിടും.

Related Topics

Share this story