Times Kerala

ലൈം​ഗികാതിക്രമ പരാതി; ആൾദൈവം ശിവ്ശങ്ക‍ർ ബാബയ്ക്കെതിരെ കേസെടുത്തു

 
ലൈം​ഗികാതിക്രമ പരാതി; ആൾദൈവം ശിവ്ശങ്ക‍ർ ബാബയ്ക്കെതിരെ കേസെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ കേളമ്ബാക്കത്തെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളടക്കം 13 പേരാണ് പരാതി നല്‍കിയിട്ടുള്ളത്. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിക്കാർ. നേരത്തെ,വിദ്യാർത്ഥികൾ വ്യക്തമായ തെളിവുകളോടെ സോഷ്യൽ മീഡിയയിലും രംഗത്തെത്തിയിരുന്നു.ബാബയ്ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യുകയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ബാബ ഹാജരായിരുന്നില്ല. ബാബയ്ക്ക് നെഞ്ചുവേദനയാണെന്നും ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.ബാബയ്‌ക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ സിബിസിഐഡിയ്ക്ക് കൈമാറിയിരിക്കുകയാണ്.

Related Topics

Share this story