Times Kerala

സൗദിയിൽ ഇന്ന് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ

 
സൗദിയിൽ ഇന്ന് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ

ജിദ്ദ: സൗദിയിൽ ഇന്ന് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ. 1017 പുതിയ കോവിഡ് കേസുകളും 1133 രോഗമുക്തിയുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,65,797 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 4,48,093 ആയി. 19 മരണങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 7572 ആയി. നിലവിൽ 10,132 പേർ ചികിത്സയിലുണ്ട്. 1575 പേരുടെ നില ഗുരുതരമാണ്.

Related Topics

Share this story