Times Kerala

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം: വെബ്ബിനാർ സംഘടിപ്പിച്ചു

 
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം: വെബ്ബിനാർ സംഘടിപ്പിച്ചു

പാലക്കാട്: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് ലൈൻ, ജില്ലാ നിയമ സേവന അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ വ്യാപാര-വ്യവസായ നിർമ്മാണ മേഖലയിലുള്ളവർക്കായി ബാലവേല നിയമം (നിരോധനവും- നിയന്ത്രണവും) എന്ന വിഷയത്തിൽ ബോധവത്കരണ വെബ്ബിനാർ നടത്തി.

അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന കുട്ടികളെ കണ്ടാൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് ലൈൻ, ലേബർ ഓഫീസ്, പോലീസ് എന്നിവരെ അറിയിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി വി.ജി അനുപമ പറഞ്ഞു. ജില്ലയിലെ വ്യാപാര വ്യവസായി ഏകോപന സമിതിയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം അംഗങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ കിസ്മത്തിൻ്റെ പ്രവർത്തകർ എന്നിവർ ക്ലാസിൽ പങ്കെടുത്തു.

അഡ്വ ജെ.ഫരീദ വിഷയാവതരണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്.ശുഭ, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെൻറ്) പ്രമോദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത്, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം പ്രതിനിധി കിരൺകുമാർ, കിസ്മത്ത് എൻ.ജി.ഒ പ്രതിനിധി സന്ധ്യ രാമകൃഷ്ണൻ, ചൈൽഡ് ലൈൻ കോർഡിനേറ്റർ സൂരജ് എന്നിവർ സംസാരിച്ചു.

Related Topics

Share this story