Times Kerala

ബെംഗളൂരുവിൽ സൗജന്യ​​ വാക്​സിന്‍ മോഷ്​ടിച്ച്‌​ വില്‍പന ;ആരോഗ്യ പ്രവര്‍ത്തക പോലീസ്  പിടിയില്‍

 
ബെംഗളൂരുവിൽ സൗജന്യ​​ വാക്​സിന്‍ മോഷ്​ടിച്ച്‌​ വില്‍പന ;ആരോഗ്യ പ്രവര്‍ത്തക പോലീസ്  പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ  ആരോഗ്യകേന്ദ്രത്തില്‍ നിന്ന് സൗജന്യ​​ വാക്​സിന്‍ മോഷ്​ടിച്ച്‌​ വില്‍പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പോലീസ്  പിടിയില്‍. നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ഗായത്രിയെന്ന ആരോഗ്യ പ്രവര്‍ത്തകയാണ് സൗജന്യ​ വാക്​സിന്‍ മോഷ്​ടിച്ചത് ​.

ഇവര്‍ വാക്​സിന്‍ കുത്തിവെക്കുന്നതും പണം വാങ്ങുന്നതുമായ വിഡിയോ പ്രചരിച്ചിരുന്നു . പ്രതിദിന വാക്​സിന്‍ കുത്തിവെപ്പ്​ കഴിഞ്ഞ ശേഷം ബാക്കി വരുന്ന വാക്സിനുകള്‍  ആവശ്യക്കാര്‍ക്ക്​  വേറെയൊരു സ്ഥലത്ത്​ വെച്ച്‌​ വിതരണം ചെയ്യും.

Related Topics

Share this story