Times Kerala

കോവിഡ് വ്യാപനം കുറയുന്നു ;ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

 
കോവിഡ് വ്യാപനം കുറയുന്നു ;ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ  ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. നാളെ മുതല്‍ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി തീരുമാനിച്ചു  . എല്ലാ കടകളും മാളുകളും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ തുറക്കാനാണ് അനുമതി നല്കിരിക്കുന്നത്  .

 നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളാണ് കടകള്‍ തുറക്കുന്നത്. നാളെ മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാമെന്നും അറിയിച്ചു  .സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരുമായി  വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാമെന്നും അറിയിച്ചു .

Related Topics

Share this story