Times Kerala

ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം ; ജയിൽ വകുപ്പിന്റെ പുതിയ സർക്കുലർ

 
ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം ; ജയിൽ വകുപ്പിന്റെ പുതിയ സർക്കുലർ

തിരുവനന്തപുരം :  കേരളത്തിലെ   ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ . തടവുകാരെ  ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ്പ്  രേഖകൾ പരിശോധിക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നു . ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

അടിവയറിലെ അൾട്രാസൗണ്ട് സ്‌കാനിങ്, സിപികെ പരിശോധന, റിനെൽ പ്രൊഫൈൽ, യൂറിൻ മയോഗ്ലോബിൻ, സിആർപി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകളാണ് നടത്തേണ്ടത്.

Related Topics

Share this story