Times Kerala

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യയെ സഹായിച്ച ജി7 രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

 
കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യയെ സഹായിച്ച ജി7 രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യയെ സഹായിച്ച ജി7 രാജ്യങ്ങളോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിന് കൂട്ടായപരിശ്രമങ്ങൾക്ക് ഒപ്പം ഇന്ത്യയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭൂമി ഒരു ആരോഗ്യരംഗം എന്ന സമീപനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ജനത കോവിഡ് രണ്ടാം തരംഗം നേരിടാൻ ഒരുമിച്ച് നിന്നതിനെക്കുറിച്ച് മോദി ചടങ്ങിൽ പറഞ്ഞു. ‘ബ്രിങ്ങിങ് ബാക് സ്‌ട്രോങ്‌ർ-ഹെൽത്ത്’ എന്ന സെഷനിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം സംസാരിച്ചത്. കോവിഡ് ചികിത്സയിലും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിലും ഓപ്പൺ സോഴ്സ് ഡിജിറ്റൽ സങ്കേതങ്ങൾ വലിയ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story