Times Kerala

സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും

 
സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും. ഹോട്ടലുകളിൽ നിന്നും പാർസൽ വാങ്ങാൻ ഇന്നും അനുമതിയില്ല. ഓൺലൈൻ ഓർഡർ മാത്രമായിരിക്കും അനുവദിക്കുക. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു. ടെസ്റ്റ് പോസിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ച്ചയ്ക്ക് ശേഷം ലോക്ക്ഡൗണിൽ ഇളവുകൾക്ക് സാധ്യത ഉണ്ട്.

സാമൂഹിക അകലം പാലിച്ച് നിര്മ്മാണ പ്രവർത്തനങ്ങൾ നടത്താം. എന്നാൽ ഈ കാര്യം പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. പഴം,പച്ചക്കറി,മീൻ,മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഇന്ന് രാവിലെ ഏഴ് മുതൽ വൈകുനേരം ഏഴ് വരെ തുറക്കാം. നിലവിൽ ജൂൺ 16 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.

Related Topics

Share this story