Times Kerala

കോവിഡ്  മരണം സംബന്ധിച്ച് കണക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നത് വൈറസിനെതിരെയുള്ള പോരാട്ടത്തെ ബാധിക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ

 
കോവിഡ്  മരണം സംബന്ധിച്ച് കണക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നത് വൈറസിനെതിരെയുള്ള പോരാട്ടത്തെ ബാധിക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ

ന്യൂഡൽഹി: കോവിഡ് അനുബന്ധ മരണം സംബന്ധിച്ച് കണക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നത് വൈറസിനെതിരെയുള്ള പോരാട്ടത്തെ ബാധിക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ. വിവിധ സംസ്ഥാനങ്ങൾ കോവിഡ് മരണം കുറച്ചു കാണിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് ഗുലേറിയയുടെ പ്രതികരണം.

രാജ്യത്തിൻറെ കോവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നതിനാൽ കോവിഡ് മരണത്തിന്റെ വ്യക്തമായ കണക്കുകൾ ലഭിക്കാൻ സംസ്ഥാനങ്ങളും ആശുപത്രികളും മരണങ്ങൾ ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചു നിർത്താം എന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകൾ ആവശ്യമാണ്.

Related Topics

Share this story