Times Kerala

അജിത്ത് ചിത്രം വലിമൈയുടെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവച്ച് സുരേഷ് ചന്ദ്ര

 
അജിത്ത് ചിത്രം വലിമൈയുടെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവച്ച് സുരേഷ് ചന്ദ്ര

തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് നായകനായി എത്തുന്ന വലിമൈക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് താരത്തിന്‍റെ മാനേജര്‍ സുരേഷ് ചന്ദ്ര. ‘ഇനി വലിമൈക്കായി ഒരു സംഘട്ടന രംഗം കൂടി ചിത്രീകരിക്കാനുണ്ട്. വിദേശത്ത് ചിത്രീകരിക്കപ്പെടേണ്ടതാണ് ഈ രംഗം. ലോക്ക് ഡൗണ്‍ മൂലം യാത്രാ വിലക്കുള്ളതിനാല്‍ അത് സാധിക്കുന്നില്ല. വിലക്ക് നീങ്ങുന്ന മുറയ്‌ക്ക് ആ രംഗം ചിത്രീകരിക്കും. സിനിമയുടെ ഡബ്ബിങ് ഏതാണ്ട് പൂര്‍ത്തിയായി. ഇനി ചെറിയ മിനുക്ക് പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്.’ സുരേഷ് ചന്ദ്ര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Related Topics

Share this story