Times Kerala

വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

 
വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥികളുടെ അവകാശങ്ങൾ വിദ്യാഭാസ അവകാശങ്ങൾ വിദ്യാഭാസ അവകാശ നിയമം 2009 -ൽ കൃത്യമായി പറയുന്നുണ്ട്.

അത് ഒരു കാരണവശാലും ലംഘനം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനത്തിന് ടിസി ഇല്ല എന്നുള്ളത് ഒരു തടസ്സമല്ല. ചില അൺ എയ്ഡഡ് വിദ്യഭാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ടിസി നൽകുന്നില്ല എന്നത് ശ്രദ്ധയില്പെട്ടിട്ടുണ്ട്. വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിർബന്ധമായും നൽകണം.

Related Topics

Share this story