Times Kerala

സ്വര്‍ണക്കടത്ത് ;ജുഡീഷ്യല്‍ കമ്മീഷനെതിരെ  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി  ഇ ഡി

 
സ്വര്‍ണക്കടത്ത്  ;ജുഡീഷ്യല്‍ കമ്മീഷനെതിരെ  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി  ഇ ഡി

എറണാകുളം :  സ്വര്‍ണക്കടത്ത് കേസില്‍  സര്‍ക്കാര്‍ നിയമിച്ച്  ജുഡീഷ്യല്‍ കമ്മീഷനെതിരെ  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി  ഇ ഡി . അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്നും ഇ ഡി വ്യക്‌തമാക്കി . അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായി ഇഡി ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി.

ഹൈക്കോടതി വിധിക്ക് എതിരാണ് സര്‍ക്കാര്‍ നടപടിയെന്നും ഇ ഡി വ്യക്‌തമാക്കി . അടുത്താഴ്ച കോടതിയെ സമീപിക്കുമെന്നാണ്  വിവരം. ക്രൈംബ്രാഞ്ച് നേരത്തെ കേസ് അന്വേഷിച്ചപ്പോള്‍ ഹൈക്കോടതി തടഞ്ഞിരുന്നു.

Related Topics

Share this story