Times Kerala

ഹരിപ്പാട് വീട്ടിലെ കിടപ്പുമുറിയിൽ തീപിടിത്തം; കട്ടിലും കിടക്കയും കത്തിനശിച്ചു

 
ഹരിപ്പാട് വീട്ടിലെ കിടപ്പുമുറിയിൽ തീപിടിത്തം; കട്ടിലും കിടക്കയും കത്തിനശിച്ചു

ആലപ്പുഴ: ഹരിപ്പാട് വീടിന്റെ കിടപ്പുമുറിയിൽ തീപിടുത്തം. കണ്ടല്ലൂർ പുതിയവിള കുരുമ്പോലി മീനത്തേരിൽ ഉത്തമന്റെ ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് അഗ്നിബാധ ഉണ്ടായത്. അപകടത്തിൽ കട്ടിലും അലമാരയും തുണികളുമെല്ലാം കത്തിപ്പോയി. ജനാലക്കും കതകിനുമെല്ലാം നാശമുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയാണ് മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് വീട്ടുകാർ കണ്ടത്. തുടർന്ന് കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് കരുതുന്നത്.

Related Topics

Share this story