Times Kerala

യുഎഇയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം

 
യുഎഇയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം

ഷാര്‍ജ: യുഎഇയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം. ഷാര്‍ജയിലെയും അജ്മാനിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലായിരുന്നു തീപിടുത്തം. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്.രണ്ട് സംഭവങ്ങളിലും ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടില്ല.

അജ്മാനിലെ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തടിയും ബോഡുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലായിരുന്നു തീപിടുത്തം. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനും പിന്നീട് നിയന്ത്രണ വിധേയമാക്കാനും സാധിച്ചതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് മുഗ്‍ലദ് പറഞ്ഞു.

ഷാര്‍ജയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വൈകുന്നേരം 3.30ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ അഗ്നിക്കിരയാവുകയായിരുന്നു. 3.45ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്നും തുടര്‍ന്ന് എമിറേറ്റിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും അഗ്നിശമന സേനയെ സ്ഥലത്തെത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ നഖ്‍ബി പറഞ്ഞു.

ഗോഡൗണുകളില്‍ ഉടമസ്ഥര്‍ തീപിടുത്തം പ്രതിരോധിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Topics

Share this story