Times Kerala

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; മിക്സഡ് ഡബിൾസ് കിരീടം സ്വന്തമാക്കി ക്രോസിക്ക് – സാലിബറി സഖ്യം

 
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; മിക്സഡ് ഡബിൾസ് കിരീടം സ്വന്തമാക്കി ക്രോസിക്ക് – സാലിബറി സഖ്യം

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ മിക്സഡ് ഡബിൾസ് കിരീടം സ്വന്തമാക്കി അമേരിക്കയുടെ ഡിസൈറേ ക്രോസിക്ക് ബ്രിട്ടന്റെ ജോ സാലിസ്ബറി സഖ്യം. ഫൈനലിൽ റഷ്യയുടെ എലേന വെസ്‌നിന- അസ്‌ലൻ കരട്സീവ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ക്രോസിക്ക് – സാലിബറി സഖ്യം കിരീടമുയർത്തിയത്.

ആദ്യ സെറ്റ് പിന്നിൽ നിന്നതിനു ശേഷമാണ് ക്രോസിക്ക് – സാലിബറി സഖ്യം വമ്പൻ തിരിച്ചു വരവ് നടത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ഇവർ ജയിച്ചത്. സ്കോർ 2-6, 6-4, 10-5.

Related Topics

Share this story