Times Kerala

ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ധനസഹായം നല്‍കി സൂര്യ; 250 ഫാന്‍സ് ക്ലബ് അംഗങ്ങള്‍ക്ക് 5000 വീതം നൽകി

 
ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ധനസഹായം നല്‍കി സൂര്യ; 250 ഫാന്‍സ് ക്ലബ് അംഗങ്ങള്‍ക്ക് 5000 വീതം നൽകി

ചെന്നൈ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന പൊതുജനങ്ങൾക്ക് സഹായവുമായി നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ
പൊതുജനങ്ങള്‍ക്കും മാത്രമല്ല തന്‍റെ ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ധനസഹായം നല്‍കിയിരിക്കുകയാണ് നടന്‍ സൂര്യ. തന്‍റെ ആരാധക കൂട്ടായ്‌മയില്‍ അം​ഗങ്ങളായ 250 പേര്‍ക്കാണ് താരം സഹായം എത്തിച്ചത്. ഓരോരുത്തരുടേയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതമാണ് താരം നല്‍കിയത്. ഇതിനായി സൂര്യ പന്ത്രണ്ട് ലക്ഷം രൂപയാണ് നീക്കിവെച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കണമെന്ന് താരം തന്‍റെ ഫാന്‍സ് ക്ലബ്ബ് അം​ഗങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് താരം ആരാധകര്‍ക്ക് സഹായധനം നേരിട്ട് എത്തിച്ചത്.

Related Topics

Share this story