Times Kerala

കോഴിക്കോട് പാളയം മാർകെറ്റിൽ തീപിടുത്തം

 
കോഴിക്കോട് പാളയം മാർകെറ്റിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് പാളയം മാർകെറ്റിൽ തീപിടുത്തം. എം.എം അലി റോഡിലെ ഉമ്മർ മെൻഷൻ ബിൽഡിങ്ങിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക്ക് കവർ കമ്പനിയുടെ ഗോഡൗൺ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. വൈകിട്ട് 4 മണിക്ക് ഗോഡൗണിൽ ഉത്പന്നങ്ങൾ എത്തിച്ച് തൊഴിലാളികൾ മടങ്ങിയിരുന്നു.

കെട്ടിടത്തിൽ നിന്നും തീ ഉയരുന്നത് കണ്ട സമീപത്തെ കച്ചവടക്കാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. രണ്ട് യുണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് അപകട കാരണമെന്നും പ്രാഥമിക നിഗമനം.

Related Topics

Share this story