Times Kerala

ദൃ​ശ്യം മോ​ഡ​ല്‍ കൊ​ല​പാ​ത​കം ചൈനയിലും;16 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം സ്കൂ​ളി​ലെ മൈ​താ​നത്ത് നിന്നും ​അ​ധ്യാ​പ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 
ദൃ​ശ്യം മോ​ഡ​ല്‍ കൊ​ല​പാ​ത​കം ചൈനയിലും;16 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം സ്കൂ​ളി​ലെ മൈ​താ​നത്ത് നിന്നും ​അ​ധ്യാ​പ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഹു​നാ​ന്‍: ദൃ​ശ്യം മോ​ഡ​ല്‍ കൊ​ല​പാ​ത​കം ചൈനയിലും. 16 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം സ്കൂ​ളി​ലെ മൈ​താ​നത്ത് നിന്നും ​അ​ധ്യാ​പ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹു​നാ​ന്‍ പ്ര​വി​ശ്യ​യി​ലെ ഹു​വാ​യി​ഹു​വ​യി​ലാ​ണ് സം​ഭ​വം. സി​ന്‍​ഹു​വാം​ഗ് മി​ഡി​ല്‍ സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ ഡെം​ഗ് ഷി​പിം​ഗ് (53) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

2003 ജ​നു​വ​രി​യി​ലാ​ണ് ഡെം​ഗി​നെ കാ​ണാ​താ​യ​ത്. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ബ​ന്ധു​വും ക​രാ​റു​കാ​ര​നു​മാ​യ ഡു ​ഷ​വോ​പിം​ഗി​ന്‍റെ ഓ​ഫീ​സി​ലാ​ണ് ഡെം​ഗി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ഇ​ക്കാ​ര്യം ഡെം​ഗി​ന്‍റെ മ​ക​ന്‍ ഡെം​ഗ് ലാ​ന്‍​ബിം​ഗ് പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

മൈ​താ​ന നി​ര്‍​മാ​ണ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഹു​വാം​ഗ് ബിം​ഗ്സോം​ഗും മ​രു​മ​ക​നും ക​രാ​റു​കാ​ര​നു​മാ​യ ഡു​വും ചേ​ര്‍​ന്ന് ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​താ​യി ഡെം​ഗ് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഡെം​ഗി​നെ കാ​ണാ​താ​വു​ന്ന​ത്. മൈ​താ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന്‍റെ ബ​ജ​റ്റ് എ​ട്ട് ല​ക്ഷ​ത്തി​ല്‍​ നി​ന്നും 14 ല​ക്ഷ​മാ​യി പ്രി​ന്‍​സി​പ്പ​ല്‍ ബിം​ഗ്സോം​ഗ് ഉ​യ​ര്‍​ത്തിയിരുന്നു. ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന ബി​ല്‍​ഡിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ കൂ​ടി​യാ​യ ഡെം​ഗ് ക​രാ​റി​ല്‍ ഒ​പ്പി​ടാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. തുടര്‍ന്നാണ് ഡെം​ഗി​നെ കൊ​ല​പ്പെ​ടു​ത്തിയത്.

ബ​ന്ധു​ക്ക​ള്‍ നല്‍കിയ പ​രാ​തി​യി​ല്‍ പോ​ലീ​സ് ആ​ദ്യം ശ​രി​യാ​യ രീതിയില്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ല. എ​ന്നാ​ല്‍‌ ഡെം​ഗി​ന്‍റെ മ​ക​ന്‍ ന​ട​ത്തി​യ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ടം അ​വ​സാ​നം ഫ​ലം ക​ണ്ടു. പു​ന​ര​ന്വേ​ഷ​ണ​ത്തി​ല്‍ ‌പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഡു ​ഷ​വോ​പിം​ഗ് കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൈ​താ​ന​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക് പൊ​ളി​ച്ച്‌ പ​രി​ശോ​ധി​ച്ച പോ​ലീ​സ് മ​ണ്ണി​ന​ടി​യി​ല്‍ നിന്ന് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തുകയായിരുന്നു.

Related Topics

Share this story