Times Kerala

ഷോര്‍ട്ട് സര്‍ക്യൂട്ട് ; കിടപ്പുമുറി കത്തിനശിച്ച നിലയില്‍

 
ഷോര്‍ട്ട് സര്‍ക്യൂട്ട് ; കിടപ്പുമുറി കത്തിനശിച്ച നിലയില്‍

മുതുകുളം : കണ്ടല്ലൂരില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിൽ കിടപ്പുമുറി അഗ്ന്നിയ്ക്കിരയായി. പുതിയവിള ഉത്തമന്റെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയാണ് കത്തിനശിച്ചത് . ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മുറിയില്‍നിന്ന് തീയും പുകയും ഉയരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.സംഭവത്തിൽ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ കട്ടിലും അലമാരയും തുണികളും എല്ലാം കത്തി നശിച്ചു. ജനാലയ്ക്കും കതകിനും നാശനഷ്ടമുണ്ടായി. കായംകുളത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.അതെസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Topics

Share this story