Times Kerala

മഹീന്ദ്ര ബൊലേറോയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

 
മഹീന്ദ്ര ബൊലേറോയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

മഹീന്ദ്ര ബൊലേറോയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മഹീന്ദ്ര ബൊലേറോ ക്യാമ്ബര്‍ ഗോള്‍ഡ് ZX എന്നാണ് പുതിയ മോഡലിന്റെ പേര്. കൂടുതല്‍ സൗകര്യങ്ങളോടെയാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 63 ബിഎച്ച്‌പി കരുത്തും 195 Nm ടോര്‍ക്കും ഉള്ള വാഹനത്തിന് 1,000 കിലോ പെയ്ലോഡ് ശേഷിയാണ് ഉള്ളത്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, പുതിയ ലുക്കിലും എത്തുന്ന വാഹനത്തിന് പവര്‍ സ്റ്റീയറിങ്, സെന്റര്‍ കണ്‍സോള്‍, സെന്‍ട്രല്‍ ലോക്കിങ്, ഹെഡ്റെസ്റ്റ്, റിക്ലൈനര്‍, പവര്‍ വിന്‍ഡോ എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍. രണ്ട കളറുകളാ ഒരുമിച്ചുള്ള നിറമാണ് വണ്ടിക്കുള്ളത്. ഡ്രൈവറടക്കം അഞ്ച് പേര്‍ക് യാത്ര ചെയ്യാന്‍ പറ്റുന്ന മഹീന്ദ്ര ബൊലേറോ ക്യാമ്ബര്‍ ഗോള്‍ഡ് ZXന് 7.26 ലക്ഷം രൂപ ആണ് വില വരുന്നത്.

Related Topics

Share this story