Times Kerala

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു; 9 പേർ മരിച്ചു; എട്ടുപേര്‍ക്ക് പരുക്ക്

 
മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു; 9 പേർ മരിച്ചു; എട്ടുപേര്‍ക്ക് പരുക്ക്

മുംബൈ: മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു .സംഭവത്തിൽ ഒമ്ബതുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം നടന്നത് .പേമാരിയെ തുടര്‍ന്നാണ് ഏറെ കാലപ്പഴക്കമുളള കെട്ടിടം നിലം പതിച്ചത് .അതെസമയം അപകടത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാല്‍ താക്കൂര്‍ വെളിപ്പെടുത്തി .

Related Topics

Share this story