Times Kerala

ഇസ്രയേലിനെതിരെ തകർപ്പൻ ജയവുമായി പോർച്ചുഗൽ

 
ഇസ്രയേലിനെതിരെ തകർപ്പൻ ജയവുമായി പോർച്ചുഗൽ

യൂറോ കപ്പ് ടൂർണമെന്റിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ തകർപ്പൻ ജയവുമായി സൂപ്പർ തരാം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ഇസ്രയേലിനെതിരായ മത്സരത്തിലാണ് പോർച്ചുഗലിന്റെ തകർപ്പൻ ജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പോർച്ചുഗൽ ഇസ്രയേലിനെ തകർത്തത്.

പോർച്ചുഗലിനായി ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടിയപ്പോൾ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ, ജോ കാൻസെലോ എന്നിവർ ഓരോ ഗോൾ സ്വന്തമാക്കി. യൂറോ കപ്പിന് നാളെ തുടക്കമാകുമ്പോൾ പോർച്ചുഗലിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് ഈ ജയം. ഹങ്കറിയ്ക്കെതിരെയാണ് യൂറോ കപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം.

Related Topics

Share this story