Times Kerala

‘180 ഡിഗ്രിയില്‍’ തല പിന്നോട്ട് തിരിക്കുന്ന യുവാവ്; വൈറലായ വീഡിയോ കാണാം

 
‘180 ഡിഗ്രിയില്‍’ തല പിന്നോട്ട് തിരിക്കുന്ന യുവാവ്; വൈറലായ വീഡിയോ കാണാം

180 ഡിഗ്രി വരെ തല തിരിയ്ക്കാന്‍ സാധിയ്ക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടിക് ടോക് ഉപഭോക്താവായ @sheaabutt00 ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. അസാധാരണവും, അവിശ്വസനീയവുമായ വിധത്തിലാണ് യുവാവ് തല തിരിയ്ക്കുന്നത്.തലയുടെ പിന്‍ഭാഗവും ഇടത് കൈകൊണ്ട് തന്റെ താടി ഭാഗവും പിടിച്ച് തല പുറകിലേയ്ക്ക് തിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

180 ഡിഗ്രിയോളം തിരിച്ച ശേഷം യുവാവ് കൈകള്‍ വിടും. അപ്പോള്‍ തല പൂര്‍വ്വസ്ഥിതിയിലാകുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

Related Topics

Share this story