Times Kerala

ഇന്ത്യയിൽ ഗാലക്സി എസ് 21+ ന് സാംസങ്10,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചു

 
ഇന്ത്യയിൽ ഗാലക്സി എസ് 21+ ന് സാംസങ്10,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചു

കൊച്ചി: സാംസങ് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ ഡിസ്ക്കൌണ്ട് ഗാലക്സി എസ്21+ ന് പ്രഖ്യാപിച്ചു. സാംസങ് ഗാലക്സി എസ്21+ വാങ്ങുന്നവർക്ക് ഇപ്പോൾ 10,000 രൂപയുടെ ഇൻസ്റ്റന്‍റ് ക്യാഷ്ബാക്ക് ലഭിക്കും. ഇത് ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിന്‍റെ പ്രായോഗിക വില 128 ജിബി പതിപ്പിന് 71,999 രൂപയും 256 ജിബി പതിപ്പിന് 75,999 രൂപയുമായി കുറയ്ക്കുന്നു.

ഗാലക്സി എസ്21+ വരുന്നത് ഹെഡ് ടേർണിംഗ്, ഐക്കോണിക് ഡിസൈനിലാണ്. ഇതിൽ ഐതിഹാസികമായ പ്രോ-ഗ്രേഡ് ക്യാമറയും ഗാലക്സി ഉപകരണത്തിലെ എക്കാലത്തെയും നൂതന പ്രോസസ്സറുമുണ്ട്.

ഗാലക്സി എസ്21 സീരീസ് വാങ്ങുന്നവർക്ക് സാംസങ് ആകർഷകമായ ബണ്ടിൽ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇപ്പോൾ 15,990 രൂപ വിലയുള്ള ഗാലക്സി ബഡ്സ് പ്രോ വെറും 999 രൂപയ്ക്ക് സ്വന്തമാക്കാം അല്ലെങ്കിൽ ഗാലക്സി എസ്21 അൾട്ര, ഗാലക്സി എസ്21+, ഗാലക്സി എസ്21 എന്നിവ വാങ്ങുമ്പോൾ 10,000 രൂപയുടെ സാംസങ് ഷോപ്പ് വൗച്ചർ ലഭിക്കും.
മൂന്ന് ഗാലക്സി എസ്21 ഡിവൈസുകളും ഇന്ത്യയിൽ ഹൈപ്പർ ഫാസ്റ്റ് 5ജി റെഡിയായാണ് ലഭ്യമാക്കുന്നത്.

അതേസമയം, ഗാലക്സി എസ്21 അൾട്രാ അല്ലെങ്കിൽ ഗാലക്സി എസ്21 വാങ്ങുന്നവർക്ക് യഥാക്രമം 10,000 രൂപയുടെയും 5,000 രൂപയുടെയും അപ്ഗ്രേഡ് ബോണസ് ലഭിക്കുന്നു. പകരമായി, എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ ഈസി ഇഎംഐ ഓപ്ഷനിലൂടെ ഈ ഉപകരണങ്ങൾക്ക് യഥാക്രമം 10,000 രൂപയുടെയും 5,000 രൂപയുടെയും ബാങ്ക് ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്.

ഗാലക്സി എസ്21 അൾട്രയിലുള്ളത് സാംസങ്ങിന്‍റെ ഏറ്റവും നൂതനവും ഇന്‍റലിജന്‍റുമായ പ്രോ-ഗ്രേഡ് ക്യാമറാ സംവിധാനമാണ്. അതോടൊപ്പം ഗാലക്സി ഫോണുകളിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിലും ഏറ്റവും തെളിച്ചമുള്ളതും സ്മാർട്ടുമായ ഡിസ്പ്ലേയുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട്ഫോണിൽ ഇതുവരെയുള്ളതിലും ഏറ്റവും മികച്ച പെർഫോമൻസാണ് ഈ ഫോൺ നൽകുന്നത്. ഗാലക്സി എസ്21 അൾട്ര, ഗാലക്സി എസ്21 എന്നിവയ്ക്ക് യഥാക്രമം 104,999 രൂപയും 69,999 രൂപയുമാണ് വില.

എല്ലാ ഓഫറുകളും ഉടനടി പ്രാബല്യത്തിൽ വരും, സാംസങ് ഷോപ്പ് (Samsung.com/in), സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്സ് പോർട്ടലുകൾ എന്നിവയിലുടനീളം ജൂൺ 30, 2021 വരെ ഓഫർ പ്രാബല്യത്തിലുണ്ടാകും.

Related Topics

Share this story