Times Kerala

കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയ ഹൈകമാൻഡ് തീരുമാനം സ്വാഗതം ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രൻ

 
കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയ ഹൈകമാൻഡ് തീരുമാനം സ്വാഗതം ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയ ഹൈകമാൻഡ് തീരുമാനം സ്വാഗതം ചെയ്ത സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. സുധാകരനുമായി ഫോണിൽ സംസാരിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ആത്മസംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. ജീവിതത്തിൽ ഒരുപാട് ഉയർച്ച,താഴ്ച്ച പ്രതിസന്ധികളെ കണ്ടിട്ടുണ്ട്. ജീവനേക്കാൾ വലുത് പാർട്ടിയാണ്.

പ്രതിസന്ധിഘട്ടത്തിൽ കൂടെ നിൽക്കും. 2019 -ലെ തിരഞ്ഞെടുപ്പിൽ 19 സീറ്റ് നേടാൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ട്. പടിയിറങുമ്പോൾ മനസിലുള്ള സന്തോഷവും അത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ തന്നെ പടിയിറങ്ങുന്നത് അറിയിച്ചിരുന്നു. എന്നാൽ പുതിയ അധ്യക്ഷന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story