Times Kerala

ശരീരത്തിലെ മറുകുകൾ ക്യാൻസർ ആകാൻ സാധ്യതയുണ്ടോ ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ.!

 
ശരീരത്തിലെ മറുകുകൾ ക്യാൻസർ ആകാൻ സാധ്യതയുണ്ടോ ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ.!

ശരീരത്തിൽ മറുകുകൾ ഇല്ലാത്ത മനുഷ്യർ ഇല്ലെന്നു തന്നെ പറയാം. പല നിറത്തിലും വലുപ്പത്തിലും ഇവ ശരീരത്തിൽ കാണപ്പെടാറുണ്ട്. എന്നാൽ ഈ മറുകുകളിൽ ചിലത് അപകടകാരികളാണ്. എന്നുമാത്രമല്ല അതിമാരകമായ ക്യാൻസറിനു വരെ ഇവ ചിലപ്പോൾ വഴിവെച്ചേക്കാം എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ മറുകുകളിൽ ക്യാൻസർ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ നോക്കാം.

ക്യാൻസർ അല്ലാത്ത മറുകുകൾ മിക്കവാറും ഒരേ സ്വഭാവത്തിലുള്ളവയാണ്. എന്നാൽ ശരീരത്തിൽ വ്യക്തമായി വെളിപ്പെടാത്ത രീതിയിലുള്ള മറുകുകൾ കണ്ടാൽ അത് ഒരു നല്ല ലക്ഷണമല്ല. ഇത്തരം മറുകുകൾ എന്നു തോന്നുന്ന പാടുകൾ ശരീരത്തിൽ കണ്ടെത്തിയാൽ എത്രയുംവേഗം ഒരു വിദഗ്ധ ഡോക്ടറുമായി കൺസൾട്ട് ചെയ്യേണ്ടതാണ്.

നിങ്ങളുടെ മറുക് നിങ്ങളുടെ ചര്‍മ്മത്തിന് മുകളിലേക്ക് കാണപ്പെടുന്ന രീതിയില്‍ ആണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും അല്ലെങ്കിലും ചിലപ്പോൾ എങ്കിലും ഇത്തരം മറുകുകൾ കാൻസറിന്റെ ആദ്യലക്ഷണങ്ങൾ ആയേക്കാം. ചാർമത്തിന് മുകളിൽ ചെറിയ തടിപ്പ് പോലെ കാണുന്ന ഇത്തരം മറുകുകൾ നിസ്സാരമായി തള്ളിക്കളയരുത്.

ജനനം മുതല്‍ ചര്‍മ്മത്തില്‍ കാണപ്പെടുന്ന വലിയ മറുകുകള്‍ പലപ്പോഴും ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ അപായ മറുകുകളെ വലിപ്പത്തില്‍ മാറ്റമുണ്ടാക്കാമെന്നും അവ ആഴത്തിലുള്ള പിഗ്മെന്റും ഇരുണ്ട നിറമുള്ളതുമായതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ അപകടകരമായ അവസ്ഥയുണ്ടാക്കുമെന്നും ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

മറുകുകൾ പൊതുവേ കറുത്ത നിറത്തിലാണ് കാണാറ്. എന്നാൽ ഇതു കൂടാതെ പല നിറങ്ങളിൽ കാണപ്പെടുന്ന മറുകുകൾ അല്പം സൂക്ഷിക്കേണ്ടതാണ്. അതുപോലെ കാലക്രമത്തിൽ വലുതാകുന്ന തരത്തിലുള്ള മറുകുകളും സൂക്ഷിക്കണം.

Related Topics

Share this story