Times Kerala

ലംബോർഗിനിയിൽ ബാർബിക്യൂ പരീക്ഷണം; എഞ്ചിൻ അടക്കം കത്തിപ്പോയി, വീഡിയോ വൈറൽ

 
ലംബോർഗിനിയിൽ ബാർബിക്യൂ പരീക്ഷണം; എഞ്ചിൻ അടക്കം കത്തിപ്പോയി, വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും വിലകൂടിയ സ്​പോർട്​സ്​ കാറുകളിൽ ഒന്നായ ലംബോർഗിനി അവന്തഡോറിൽ ബാർബിക്യൂ പരീക്ഷണം നടത്തിയ യുവാവിന്​ കിട്ടിയത് എട്ടിന്റെ പണി. പാർക്ക്​ ചെയ്​തിരിക്കുന്ന കാറിന്റെ എക്​സ്​ഹോസ്​റ്റ്​ ഉപയോഗിച്ചായിരുന്നു ഇറച്ചി ബാർബിക്യൂ ചെയ്യാൻ യുവാവ് ശ്രമിച്ചത്​.വാഹനം സ്​റ്റാർട്ട്​ ചെയ്​ത്​ ഒരാൾ ആക്​സിലറേറ്റർ അമർത്തിച്ചവിട്ടുകയും, പിന്നിൽ നിന്ന്​ കമ്പിയിൽ കൊരുത്ത ഇറച്ചി മറ്റൊരാൾ എക്​സ്​ഹോസ്​റ്റ്​ പൈപ്പിൽ കാണിച്ച് ചുട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഞൊടിയിടയിൽ ​ തീ എക്​സ്​ഹോസ്​റ്റ്​ വഴി ഉള്ളിലേക്ക്​ പടരുകയും തീയും പുകയും ഉയരുകയുമായിരുന്നു.ഇതോടെ പരിഭ്രാന്തരായ യുവാക്കൾ എഞ്ചിൻ കവർ തുറന്ന്​ തീകെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ വാഹനത്തിൽ നിന്ന്​ ചുവന്ന നിറത്തിലുള്ള ഒരു ഫ്ലൂയിഡ്​ പുറത്തേക്ക്​ ഒഴുകാനാരംഭിച്ചു.അവന്തഡോറിലെ 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി 12 എഞ്ചിൻ വലിയരീതിയിൽ ആക്​സിലറേറ്റ്​ ചെയ്​താൽ ഇടക്കിടക്ക്​ തീതുപ്പാറുള്ള പ്രവണത കാണിക്കാറുണ്ട്​. ഇത്​ ഉപയോഗിച്ച്​ ഇറച്ചി ഗ്രില്ല്​ ചെയ്യാനുള്ള ശ്രമമാണ്​ ദുരന്തത്തിൽ കലാശിച്ചത്​. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ്​ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

Related Topics

Share this story