Times Kerala

ഒരു ഗ്ലാസ് പൊമെഗ്രനേറ്റ് ജ്യൂസ് വയാഗ്രയ്ക്ക് തുല്യം.!

 
ഒരു ഗ്ലാസ് പൊമെഗ്രനേറ്റ് ജ്യൂസ് വയാഗ്രയ്ക്ക് തുല്യം.!

ലൈംഗിക ഉണര്‍വ് ലഭിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ വിശ്വാസമര്‍പ്പിക്കുന്ന പ്രധാന
ഉത്തേജക ഔഷധങ്ങളിലൊന്നാണ വയാഗ്ര. എന്നാല്‍ ഏറെ വിലപിടിച്ച ഈ വയാഗ്രയെയും
മറികടക്കാന്‍ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഒരു പഴത്തിനാകുമെന്ന്
കണ്ടെത്തിയിരിക്കുന്നു. പൊമെഗ്രനേറ്റ് ആണ് ഈ അത്ഭുത പഴം. എല്ലാ ദിവസവും ഒരു
ഗ്ലാസ് വീതം പൊമെഗ്രനേറ്റ് ജ്യൂസ് കുടിക്കുന്ന പുരുഷന്മാര്‍ക്കും
സ്ത്രീകള്‍ക്കും സെക്ഷ്വല്‍ ഉണര്‍വ് ഉണ്ടായതായി പഠനങ്ങള്‍ തെളിയിച്ചു.

ഈ ജ്യൂസ് കുടിക്കുമ്പോള്‍ ടെസ്റ്റൊസ്റ്റിറോണ്‍ എന്ന ഹോര്‍മോണില്‍ വര്‍ധനവ്
ഉണ്ടാകുകയും പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക തൃഷ്ണ ഉണരുകയും
ചെയ്യുമത്രേ. ഏറ്റവും മികച്ച ഫുഡുകളിലൊന്നായി കണക്കാക്കപ്പെടുന്ന
പൊമെഗ്രനേറ്റിന് ഇതോടെ സ്റ്റാറ്റസ് ഉയര്‍ന്നിരിക്കുകയാണ്. പ്രകൃതി ദത്തമായ
ഉത്തേജന പദാര്‍ഥം തേടുന്നവരുടെ അന്വേഷണം പൊമെഗ്രനേറ്റില്‍ ഇപ്പോള്‍
എത്തിച്ചേര്‍ന്നിരിക്കുകയാണ്. എഡിന്‍ബറോയിലെ ക്യൂന്‍ മാര്‍ഗരറ്റ്
യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതില്‍ പഠനങ്ങള്‍ നടത്തിയത്.

21 വയസിനും 64 വയസിനും ഇടയില്‍ പ്രായമുള്ള 58 വോളന്റിയര്‍മാരിലായിരുന്നു
പരീക്ഷണം. 14 ദിവസങ്ങള്‍ക്ക് ശേഷം ഇവരിലെല്ലാം ഒരു ഒരു നിശ്ചിത അളവില്‍
ടെസ്റ്റൊസ്റ്റിറോണ്‍ വര്‍ധിച്ചതായി കണ്ടെത്തി. ഈ ഹോര്‍മോണ്‍ പുരുഷന്മാരില്‍
മുഖത്തെ രോമം, ഗാംഭീര്യമുള്ള ശബ്ദം എന്നിവയെ ബാധിക്കും ഒപ്പം
ലൈംഗികതയോടുള്ള താത്പര്യത്തെയും. സ്ത്രീകളില്‍ എല്ലുകളുയെയും പേശികളുടെയും
കരുത്ത് വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി.

ഈ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിച്ചാല്‍ ഓര്‍മശക്തിയും
ഊര്‍ജ്വസ്വലതയും വര്‍ധിക്കും. മാത്രവുമല്ല മാനസിക സമ്മര്‍ദ്ദം
കുറയുകയുംചെയ്യും. രക്തചംക്രമണത്തെ സഹായിക്കാനും ഹൃദയാരോഗ്യം
മെച്ചപ്പെടുത്താനും പൊമെഗ്രനേറ്റ് ഉത്തമ ഔഷധമാണെന്ന നേരത്തേയുള്ള പഠനങ്ങള്‍
കണ്ടെത്തിയിരുന്നു. ക്യാന്‍സറിനെതിരേയും വയറിലെ പ്രശ്‌നങ്ങള്‍ക്കെതിരേയും ഈ
പഴത്തിലടങ്ങിയിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ക്ക് പോരാടാനാകുമെന്ന് നേരത്തേ
നടത്തിയ പഠനങ്ങൡ തെളിഞ്ഞിരുന്നു.

16 മുതല്‍ 31 ശതമാനം വരെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പരീക്ഷണം നടത്തിയ
വ്യക്തികളില്‍ പൊമെഗ്രനേറ്റ് ജ്യൂസ് സ്ഥിരമാക്കിയപ്പോള്‍ വര്‍ധിച്ചതായി
കണ്ടെത്തി.

Related Topics

Share this story