Times Kerala

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണം: കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി

 
സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണം: കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ കെ.സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 171 ബി വകുപ്പ് പ്രകാരമാണ് കേസ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. സുരേന്ദ്രനേയും ബി.ജെ.പിയുടെ രണ്ട് പ്രദേശിക നേതാക്കളേയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Related Topics

Share this story