Times Kerala

യു എ ഇയിൽ 1874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 
യു എ ഇയിൽ 1874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബു ദാബി: യു എ ഇയിൽ 1874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 5,83,071 ആയി. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1699 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1842 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,62,576 ആയി. 18,796 സജീവ കേസുകൾ നിലവിൽ രാജ്യത്ത് ഉണ്ട്. 2,31,928 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

Related Topics

Share this story