Times Kerala

ഒറ്റരാത്രികൊണ്ട് ലഭിച്ചത് 10.96 കോടി രൂപ; മത്സ്യത്തൊഴിലാളികളെ തേടി ഭാഗ്യം വന്നത് 127 കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദിയുടെ രൂപത്തില്‍

 
ഒറ്റരാത്രികൊണ്ട് ലഭിച്ചത് 10.96 കോടി രൂപ; മത്സ്യത്തൊഴിലാളികളെ തേടി ഭാഗ്യം വന്നത് 127 കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദിയുടെ രൂപത്തില്‍

യെമനിലെ 35 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തേടി ഭാഗ്യം വന്നത് 127 കിലോയോളം വരുന്ന തിമിംഗല ഛര്‍ദി അഥവാ ആംബര്‍ഗ്രിസിന്റെ രൂപത്തിൽ. ആംബര്‍ഗ്രിസ് കടലിലെ നിധിയെന്നാണ് അറിയപ്പെടുന്നത്. ഏദെന്‍ കടലിടുക്കില്‍ ചത്തു കിടന്ന സ്‌പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളില്‍ നിന്നാണ് 127 കിലോയോളം വരുന്ന ആംബര്‍ഗ്രിസ് ലഭിച്ചത്. അഴുകി തുടങ്ങിയ തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്ന് പുറത്ത് വന്ന ഗന്ധം പ്രത്യേകതയുള്ളതായി മത്സ്യത്തൊഴിലാളികള്‍ക്ക് തോന്നിയതോടെ തിമിംഗലത്തെ കെട്ടിവലിച്ച് കരയില്‍ എത്തിച്ചു. മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തിന്റെ വയര്‍ കീറി മുറിച്ച് പരിശോധിച്ചപ്പോഴാണ് 127 കിലോയോളം വരുന്ന ആംബര്‍ഗ്രിസ് ലഭിച്ചത്. സംഭവം അറിഞ്ഞതോടെ യുഎഇയിലെ മൊത്ത വ്യാപാരി 35 മത്സ്യത്തൊഴിലാളികളില്‍ നിന്നും ആംബര്‍ഗ്രിസ് 10.96 കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു. ഖരരൂപത്തില്‍ മെഴുക് പോലെയാണ് തിമിംഗല ഛര്‍ദി അഥവാ ആംബര്‍ഗ്രിസ് കാണപ്പെടുക. സ്‌പേം തിമിംഗലങ്ങളുടെ വയറിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടു കൂടിയ മെഴുകു പോലുള്ള വസ്തുവാണ് ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്നത്. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നുവെന്നതിനാലാണ് ഇത്രയും വിലക്ക് കാരണം.

Related Topics

Share this story