Times Kerala

മരണദൃശ്യങ്ങൾ പെൺസുഹൃത്തിന്‌ വീഡിയോ കോളിലൂടെ തത്സമയം അയച്ച് യുവാവ് തൂങ്ങിമരിച്ചു

 
മരണദൃശ്യങ്ങൾ പെൺസുഹൃത്തിന്‌ വീഡിയോ കോളിലൂടെ തത്സമയം അയച്ച് യുവാവ് തൂങ്ങിമരിച്ചു

ചേർത്തല: മരണദൃശ്യങ്ങൾ പെൺസുഹൃത്തിന്‌ വീഡിയോ കോളിലൂടെ തത്സമയം അയച്ച് യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് മാളിയേക്കൽ മോഹനന്റെയും സിന്ധുവിന്റെയും മകൻ ശ്രീരാഗ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നരയോടെയായിരുന്നു സംഭവം.

വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കണ്ടതിനെത്തുടർന്ന്‌ സുഹൃത്ത് പ്രതിശ്രുതവരനുമായി കടക്കരപ്പള്ളിയിൽ യുവാവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. എന്നാൽ, ഇവർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related Topics

Share this story