Times Kerala

ഇന്ന് നടി ഗീത വിജയൻ – ജന്മദിനം

 
ഇന്ന് നടി ഗീത വിജയൻ – ജന്മദിനം

മലയാള ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഒരു അഭിനേത്രിയാണ് ഗീത വിജയൻ.
സിദ്ദിഖ്-ലാൽ സം‌വിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ് ഗീത തിരശീലയിൽ ആദ്യമായി പ്രവേശിച്ചത് 85 ലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത അഭിനനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്. തേന്മാവിൽ കോമ്പത്ത് എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചു, തമിഴിൽ അടുത്തിടെ ആധാർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നുള്ള താല്പര്യമില്ലായിരുന്ന ഗീതയെ അമ്മാവന്റെ മകളായ രേവതിയാണ് സിനിമയിൽ എത്തിച്ചത് ഉത്തരചെമ്മീനാണ് ഗീത അഭിനയിക്കുന്ന എറ്റവും പുതിയ സിനിമ.

തൃശൂരിലെ വാരിയത്ത് ലേനിൽ താമസിച്ചിരുന്ന പണിക്കവീട്ടിൽ അടിയാട്ട് വിജയന്റേയും ശാരദയുടേയും മകളായി 1972 ൽ ഗീത ജനിച്ചു. അച്ഛൻ ഒരു മ്യഗവൈദ്യനായിരുന്നു., അമ്മ വീട്ടമ്മയും. ഗീത തന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരിലെ പ്രശസ്തമായ സേക്രട് ഹേർട് കോണ്വെന്റ് സെകന്ററി സ്കൂളിൽ നിന്നാണ് ചെയ്തത്. അതിനു ശേഷം ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കി. ചലച്ചിത്ര നടിയായ രേവതി ഗീതയുടെ അമ്മാവന്റെ മകൾ ആണ് . സഹോദരി മലേഷ്യയിൽ അക്കൗണ്ടന്റാണ്. ഗീതയുടെ അച്ഛനും അമ്മയും ഇപ്പോൾ സഹോദരിയുടെ കൂടെ മലേഷ്യയിലാണ്. ആന്ധ്രയിൽ നിന്നുള്ള മോഡലും നടനുമായ സതീഷ് കുമാറാണ് ഗീതയുടെ ഭർത്താവ്. 1997 ലായിരുന്നു ഇവരുടെ വിവാഹം

Related Topics

Share this story