Times Kerala

‘ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകുമെന്ന് വ്യാജ വാർത്ത ‘; അത്തരം വാർത്തകൾ തുടുത്ത് വിടുന്നവരെ നിയമപരമായി തന്നെ നേരിടും,കോഴിക്കോട് കലക്ടര്‍

 
‘ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകുമെന്ന് വ്യാജ വാർത്ത ‘;  അത്തരം വാർത്തകൾ തുടുത്ത് വിടുന്നവരെ നിയമപരമായി തന്നെ നേരിടും,കോഴിക്കോട് കലക്ടര്‍

കോഴിക്കോട് : ജില്ലയിൽ ഉൾപ്പെടെ കോവിഡിനെ തുടര്‍ന്ന് പടര്‍ന്നു പിടിക്കുന്ന രോഗമാണ് ബ്ലാക് ഫംഗസ് . ഈ രോഗത്തിനെ മുന്‍നിര്‍ത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്തെത്തി . ‘ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും’ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്തുവന്നത്.

കോവിഡിന്‍റെ മോശം സമയത്തും ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന പല വ്യാജ വാര്‍ത്തകളും എയറിലുണ്ടെന്നും ക്ലബ് ഹൗസില്‍ ഇരുന്ന് കുശുകുശുക്കുന്നവരാണെങ്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പരത്തുന്നവരായാലു ശരി അത്തരം വാര്‍ത്തകള്‍ തുടുത്തു വിടുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതെസമയം പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസിലടക്കം ബ്ലാക് ഫംഗസിന്‍റെ മറവില്‍ വ്യാജ പ്രചാരണം നടക്കുന്നതായാണ് കലക്ടര്‍ ആരോപിക്കുന്നത്.

Related Topics

Share this story