Times Kerala

ശ്രേഷ്ഠ പദ്ധതി : പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

 
ശ്രേഷ്ഠ പദ്ധതി : പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

വയനാട്: കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ആസ്പിരേഷണല്‍ ജില്ലകളില്‍ നടപ്പിലാക്കുന്ന ശ്രേഷ്ഠ പദ്ധതി പ്രകാരം ജില്ലയിലെ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുളള സ്‌കൂളുകളില്‍ 2021-22 വര്‍ഷം മുതല്‍ പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കളക്ടര്‍മാര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ രാജ്യത്തെ സമര്‍ത്ഥരായ 2200 പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. 9,11 ക്ലാസുകളിലേക്ക് സംസ്ഥാനത്ത് വയനാട് ജില്ലയില്‍ നിന്നു മാത്രമാണ് ഓരോ വിദ്യാര്‍ത്ഥിക്കു വീതം പ്രവേശനം നല്‍കുന്നത്. പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടാകും. 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍ നിന്നുള്ളതും 2021 മാര്‍ച്ചില്‍ 8, 10 ക്ലാസുകളില്‍ പഠനം പൂര്‍ത്തീകരിച്ചതും വാര്‍ഷിക പരീക്ഷയില്‍ എ ഗ്രേഡ് ലഭിച്ചതും എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ. പരീക്ഷകളില്‍ എ ഗ്രേഡ് പ്രതീക്ഷിക്കുന്നതുമായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ വെള്ള പേപ്പറില്‍ തയ്യാറാക്കി ജാതി, വരുമാന സാക്ഷ്യപത്രങ്ങള്‍, മുന്‍ വര്‍ഷത്തെ മാര്‍ക്ക്ലിസ്റ്റ് എന്നിവ സഹിതം ജൂണ്‍ 11 നകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ഹാജരാക്കണം. അപേക്ഷയുടെ മാതൃക മേല്‍ ഓഫീസുകളിലും പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 203824

Related Topics

Share this story