Times Kerala

ഡല്‍ഹിയില്‍ ഷൂനിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം

 
ഡല്‍ഹിയില്‍ ഷൂനിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം

ന്യൂഡൽഹി: ഡല്‍ഹിയില്‍ ഷൂ നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. മദിപൂര്‍ പ്രദേശത്തുള്ള ഫാക്ടറിയില്‍ഇന്ന് പുലര്‍ച്ചെയാണ് തീപടര്‍ന്നത്. 24 ഫയർയൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, അപകടത്തിൽ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ആയതിനാല്‍ ഫാക്ടറിയില്‍ ജോലിക്കാരില്ലാത്തത് അപകടത്തിന്‍റെ ആഘാതം കുറച്ചു.

Related Topics

Share this story