Times Kerala

ചരിത്രത്തില്‍ ആദ്യമായി ശ്രീലങ്ക സാറ്റലൈറ്റ് വിക്ഷേപിച്ചു

 
ചരിത്രത്തില്‍ ആദ്യമായി ശ്രീലങ്ക സാറ്റലൈറ്റ് വിക്ഷേപിച്ചു

കൊളംബോ: ചരിത്രത്തില്‍ ആദ്യമായി ശ്രീലങ്ക സാറ്റലൈറ്റ് വിക്ഷേപിച്ചു. രാവണന്‍റെ പേരാണ് ജൂണ്‍ 17ന് വിക്ഷേപിച്ച സാറ്റലൈറ്റിന് നല്‍കിയത്. 1.05 കിലോയാണ് രാവണ-1ന്‍റെ ഭാരം. ആദ്യമായാണ് ശ്രീലങ്ക സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്.

ഇന്ത്യന്‍ മിത്തോളജി പ്രകാരം രാവണന്‍ വില്ലന്‍ കഥാപാത്രമാണ്. ദുഷ്ടതയുടെ പ്രതിരൂപമായാണ് രാവണനെ വിശ്വാസികളില്‍ ഒരുവിഭാഗം സങ്കല്‍പ്പിക്കുന്നത്. ഉത്തരേന്ത്യയില്‍ രാവണ നിഗ്രഹം ആഘോഷമാണ്. എന്നാല്‍, ദ്രാവിഡര്‍ക്കിടയില്‍ രാവണനെ ആരാധിക്കുന്നവരുമുണ്ട്.

Related Topics

Share this story