Times Kerala

‘ടാര്‍സന്‍’ താരം ജോ ലാറ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു

 
‘ടാര്‍സന്‍’ താരം ജോ ലാറ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു

‘ടാര്‍സന്‍’ താരം ജോ ലാറ (58) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. സൂപ്പര്‍ഹിറ്റ് ചിത്രമായ ടാര്‍സനിലെ നായകവേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു ജോ ലാറ. അദ്ദേഹത്തിന്റെ ഭാര്യ ഗ്വെന്‍ ലാറയും കഴിഞ്ഞ ദിവസം അമേരിക്കയിലെ നാഷില്ലെ എന്ന സ്ഥലത്ത് വെച്ചുണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ടുമൊത്തം  7 പേരാണ് ഈ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.ടാര്‍സന്‍-ദ എപ്പിക് അഡ്വഞ്ചര്‍ ലോകശ്രദ്ധ നേടിയ ചിത്രമായിരുന്നു. അതിനാല്‍ തന്നെ ആഗോളതലത്തില്‍ ശ്രദ്ധനേടിയ താരമായിരുന്നു ജോ. ടാര്‍സന്‍ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് ജ ജംഗിള്‍ പരമ്പരകളിലും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Related Topics

Share this story