Times Kerala

മാംസഭാഗങ്ങൾ മുറിച്ചെടുക്കുക, തിളച്ച എണ്ണയിലോ വെള്ളത്തിലോ മുക്കുക, ആനയെ കൊണ്ട് തലയിൽ ചവിട്ടിക്കുക; നിങ്ങളറിയാത്ത, ഭീകരവും വിചിത്രവുമായ ചില വധശിക്ഷകൾ.!!

 
മാംസഭാഗങ്ങൾ മുറിച്ചെടുക്കുക, തിളച്ച എണ്ണയിലോ വെള്ളത്തിലോ മുക്കുക, ആനയെ കൊണ്ട് തലയിൽ ചവിട്ടിക്കുക; നിങ്ങളറിയാത്ത, ഭീകരവും വിചിത്രവുമായ ചില വധശിക്ഷകൾ.!!

ആധുനിക കാലത്തെ വധശിക്ഷകളെല്ലാം കുറ്റവാളികളെ അധികം വേദനിപ്പിക്കാതെ മരണത്തിലേക്ക് പറഞ്ഞുവിടുന്നവയാണ്. എന്നാൽ പ്രാചീന കാലത്തെയും മധ്യ കാലത്തെയും വധശിക്ഷാ രീതികൾ അങ്ങനെയായിരുന്നില്ല അവ പാലപ്പഴും പൊതുജന മാധ്യത്തിൽ വെച്ചാണ് നടത്തപ്പെട്ടിരുന്നത്. മനുഷ്യത്വ രഹിതവും അങ്ങേയറ്റം ക്രൂരവുമായിരുന്നു അത്തരം ശിക്ഷാ രീതികൾ.

ചൈനയിൽ നിലനിന്നിരുന്ന അധിക്രൂരമായ ഒരു വധശിക്ഷ രീതിയായിരുന്നു ലിഞ്ചി. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നയാൾ മരിക്കാത്ത രീതിയിൽ അയാളുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കുകയും അയാളുടെ ശരീരത്തിൽ നിന്ന് മാംസഭാഗങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുന്നു അങ്ങനെ അയാൾ സാവധാനത്തിൽ മരണപ്പെടുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഈ ശിക്ഷ നിലനിന്നിരുന്നതായാണ് പറയപ്പെടുന്നത്.

ഏഷ്യയിലും യൂറോപ്പിലുമുണ്ടായിരുന്ന മറ്റൊരു വധശിക്ഷ രീതിയാണ്,ശിക്ഷക്ക് വിധിക്കപ്പെടുന്ന ആളെ രണ്ടു തൂണുകളിലായി ബന്ധിപ്പിച്ച് തലകീഴായി നിർത്തിയ ശേഷം നടുവിൽ വാളുപയോഗിച്ച് മുറിക്കുന്നത് തല താഴ്ഭാഗത്തായി വരുന്നതിനാൽ വേദന അറിഞ്ഞായിരിക്കും അയാൾ മരണപ്പെടുക.

പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു വധശിക്ഷ രീതിയായിരുന്നു, ആനയെ കൊണ്ട് ചവിട്ടി കൊല്ലിക്കുന്ന രീതി. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആളെ കൈകൾ പുറകിൽ കെട്ടി ഒരു പീഠത്തിനരികിലേക്ക് കൊണ്ട് വരുന്നു തുടർന്ന് പൊതുജന മധ്യത്തിൽ വെച്ച് ആ പീഠത്തിലേക്ക് അയാളുടെ തല വെച്ചിട്ട് പ്രതേകം പരിശീലനം നൽകിയ ആനയെ കൊണ്ട് വന്നു തലയിൽ ചവിട്ടിക്കുന്നു അങ്ങനെ തല തകർന്ന് അയാൾ മരണപ്പെടുന്നു.

രാജ്യദ്രോഹ കുറ്റം ചെയ്തിരുന്ന കുറ്റവാളികളെ ശിക്ഷിച്ചിരുന്നു ഒരു രീതിയായിരുന്നു, കുന്തം പിൻഭാഗത്ത് കൂടികേറ്റി വായിലൂടെ പുറത്തെത്തിക്കുക എന്നത്. അതിനുശേഷം പൊതുജന മധ്യത്തിൽ കുത്തിനിർത്തുകയും. അങ്ങനെ ആന്തരിക അവയവങ്ങളെല്ലാം തകർന്ന് കുറ്റവാളി മരണപ്പെടുന്നു.

പുരാതന റോമൻ സാമ്രാജ്യത്തിലെ ഒരു ശിക്ഷ രീതിയായിരുന്നു, മരം കൊണ്ടുള്ള കുരിശിൽ കുറ്റവാളിയെ തറയ്ക്കുക എന്നത്. ജീവനോടെ മരക്കുരിശിൽ തറയ്‌ക്കപ്പെടുന്ന കുറ്റവാളി അവിടെക്കിടന്നു ഭക്ഷണവും വെള്ളവും കിട്ടാതെ മരണപ്പെടുന്നു.

അധിക്രൂരമായ ഒരു വധശിക്ഷ രീതിയായിരുന്നു, എലികളെ ഉപയോഗിച്ചുള്ള വധശിക്ഷ. ഒരുവശം തുറന്നിരിക്കുന്ന പാത്രത്തിൽ എലികളെ നിറച്ച ശേഷം കുറ്റവാളിയുടെ നെഞ്ചിൽ ഈ പാത്രം വെക്കുന്നു. അതിനു ശേഷം പാത്രം ചൂടാക്കുന്നു, പാത്രം ചൂടാകുന്നതോടെ സ്വാഭാവികമായും എലികൾ കുറ്റവാളിയുടെ നെഞ്ച് തുളയ്ക്കുന്നു അങ്ങനെ അയാൾ മരണപ്പെടുന്നു.

പ്രാചീന കാലത്ത് നിലനിന്നിരുന്ന മറ്റൊരു ശിക്ഷ രീതിയായിരുന്നു, കുറ്റവാളിയുടെ കൈ കാലുകൾ നാലു വശത്തേക്ക് തിരിച്ചു നിർത്തിയിരിക്കുന്ന കുതിരകളുമായി ബന്ധിപ്പിക്കുന്നു. അതിനുശേഷം കുതിരകളെ നാലു വശത്തേക്കും ഓടിക്കുന്നു അങ്ങനെ ശരീരം നാലു വശത്തേക്കും വലിഞ്ഞു കീറി കുറ്റവാളി മരണപ്പെടുന്നു.

മംഗോളിയയിൽ നിലനിന്നിരുന്ന ഒരു വധശിക്ഷ രീതിയായിരുന്നു, വധശിക്ഷയ്ക്ക് വിധിക്കുന്നയാളെ ഒരു പെട്ടിയിലടച്ച് ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുക എന്നുള്ളത് അങ്ങനെ അയാൾ പട്ടിണിയും നിർജലീകരണവും മൂലം മരണത്തിനു കീഴടങ്ങുന്നു. 1922 ൽ ഇത്തരത്തിൽ പെട്ടിയിലടയ്ക്കപ്പെട്ട ഒരു സ്ത്രീയുടെ ചിത്രം നാഷണൽ ജോഗ്രഫിക് മാസിക പ്രസിദ്ധീകരിച്ചിരുന്നു.

ജീവനോടെ തൊലിയുലിക്കുന്ന ശിക്ഷയായിരുന്നു മറ്റൊന്ന് ഏറ്റവും വേദനയറിഞ്ഞുള്ള മരണം കൂടിയായിരിക്കും ഇത്. പുരാതന റോമിൽ നിലനിന്നിരുന്ന മറ്റൊരു വധശിക്ഷ രീതിയായിരുന്നു, വിശന്നു വളഞ്ഞിരിക്കുന്ന മൃഗങ്ങൾക്ക് മുമ്പിൽ മനുഷ്യനെ ജീവനോടെ ഇട്ടുകൊടുക്കുക എന്നുള്ളത്.

യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും നിലനിന്നിരുന്ന ഒരു വധശിക്ഷ രീതിയായിരുന്നു, വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആളെ തിളച്ച എണ്ണയിലോ വെള്ളത്തിലോ പുഴുങ്ങി എടുക്കുക എന്നത് അയാളുടെ മരണം ഉറപ്പാക്കും വരെ അങ്ങനെ ചെയ്യുന്നു.

ദുർ മന്ത്രവാദം പോലുള്ള കുറ്റങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷിക്കുന്ന രീതിയായിരുന്നു, പൊതുജന മദ്യത്തിൽ നാട്ടി നിർത്തിയ ഒരു തൂണിൽ ബന്ധിച്ച അശേഷം ചുറ്റിനും തീയിട്ട് കൊല്ലുക എന്നത്.

ഗ്രീക്ക് ഭരണ കാലത്ത് നിലനിന്നിരുന്ന ഒരു വധശിക്ഷ രീതിയായിരുന്നു, അകം പൊള്ളയായ ലോഹം കൊണ്ടുണ്ടാക്കിയ ഒരു കാളയുടെ രൂപത്തിനുള്ളിൽ മാനുഷ്യനെ കയറ്റുന്നു. അതിനുശേഷം ആ കാളയുടെ രൂപത്തിന്ചുവട്ടിൽ തീയിടുന്നു ശക്തമായ ചൂടേറ്റ് അകത്തിരിക്കുന്ന മനുഷ്യൻ മരണപ്പെടുന്നു.

തൂക്കിക്കൊലയ്ക്ക് പകരം ഉപയോഗിച്ചിരുന്ന ഒരു ശിക്ഷ രീതിയായിരുന്നു ഗാരറ്റ്, കസേര പോലുള്ള ഒരു ഉപകാരണത്തിൽ കുറ്റവാളിയെ ഇരുത്തിയ ശേഷം പുറകിൽ നിൽക്കുന്നയാൾ കുറ്റവാളിയുടെ കഴുത്തിലൂടെ കയറിട്ട് ആ കയറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു വടി തിരിക്കുന്നു അതോടെ കയർ പിരിഞ്ഞു മുറുകി കുറ്റവാളി മരണപ്പെടുന്നു.

ഫ്രഞ്ച് വിപ്ലവത്തിന് അല്പകാലം മുൻപ് കണ്ടുപിടിക്കപ്പെട്ട വധശിക്ഷ മാർഗ്ഗമായിരുന്നു ഗില്ലറ്റിങ്, അധികം വേദനയറിയാതെ മരിക്കാം എന്നുള്ളതായിരുന്നു ഗില്ലറ്റിൻറെ പ്രയോജനം. കുറ്റവാളിയെ ഗില്ലറ്റിൽ കിടത്തിയ ശേഷം ഒരു ബ്ലേഡ് താഴേക്ക് വലിക്കുന്നു അതോടെ അയാളുടെ തല ശരീരത്തിൽ നിന്ന് വേർപെട്ട് മരണത്തിനു കീഴടങ്ങുന്നു.

നമ്മുടെ നാടും വധശിക്ഷയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. പുലിക്കൂട് എന്നറിയപ്പെടുന്ന ഇരുമ്പു ചട്ട കൂടിനുള്ളിൽ ഇടുന്ന വധശിക്ഷയായിരുന്നു അതിലൊന്ന്, മനുഷ്യ രൂപമുള്ള ഇരുമ്പു ചട്ടകൂടിനിക്ക് കുറ്റവാളിയെ കയറ്റുന്നു ഈ ഇരുമ്പ് കൂട്ടിൽ കേറിയാൽ പിന്നെ കൈ കാലുകൾ അനക്കാനാവില്ല. അതിനുശേഷം ഈ ഇരുമ്പ് ചട്ടക്കൂട് പ്രധാന രാജപാതയ്ക്ക് അരികിലായി തൂക്കിയിടുന്നു അവിടെ കിടന്ന് കുറ്റവാളി പട്ടിണി മൂലം മരിക്കുന്നു.

കൊച്ചിയിൽ നടപ്പാക്കിയിരുന്നു മറ്റൊരു വധശിക്ഷ രീതിയായിരുന്നു കുടംകെട്ടി താഴ്ത്തൽ, കുറ്റവാളിയുടെ കൈ കാലുകൾ ബന്ധിച്ച ശേഷം കഴുത്തിൽ കുടം കെട്ടി കൊച്ചി കായലിൽ താഴ്ത്തുന്നു.

സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് നൽകുന്ന ശിക്ഷയായിരുന്നു കൈ കാലുകളിൽ പന്തം കെട്ടി കത്തിക്കുന്നത്.

വധശിക്ഷയുടെ ചരിത്രം ഇവിടെ ആവസിക്കുന്നില്ല നമുക്കറിയാത്തതായി നൂറുകണക്കിന് വധശിക്ഷകൾ ഇനിയുമുണ്ട്.

Related Topics

Share this story