Times Kerala

‘ഫസ്റ്റ്‌ബെൽ 2.0’: മുദ്രാഗാനം വിദ്യഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

 
‘ഫസ്റ്റ്‌ബെൽ 2.0’: മുദ്രാഗാനം വിദ്യഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

ജുൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ 2.0’ എന്ന് പേരിട്ട ഡിജിറ്റൽ ക്ലാസുകളുടെ മുദ്രാഗാനം കൈറ്റ് സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സീനിയർ കണ്ടന്റ് എഡിറ്റർ കെ. മനോജ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

കഴിഞ്ഞ തവണ ഫസ്റ്റ് ബെല്ലിന്റെ മുദ്രാഗാനത്തിൽ കാർട്ടൂൺ രൂപത്തിലുള്ള കുട്ടികളുടെ ജീവിത മുഹൂർത്തങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഫസ്റ്റ്‌ബെൽ 2.0-യുടെ പുതിയ മുദ്രാഗാനത്തിൽ ‘കൃത’ എന്ന സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെ പ്രയോജനപ്പെടുത്തിയുള്ള പെയിന്റിംഗ് അനിമേഷൻ ആണ് ഉപയോഗിച്ചിട്ടുള്ളത്. കാഴ്ചയും ഉൾക്കാഴ്ചയും ഡിജിറ്റൽ കാഴ്ചയും ശാസ്ത്രവും ഫാന്റസിയുമെല്ലാം പങ്കുവെക്കലും മധുരവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു യാത്രയാണ് പുതിയ മുദ്രാഗാനം.

ആനിമേഷൻ സുധീർ പി. വൈ ആണ് നിർവഹിച്ചിരിക്കുന്നത്. സുമേഷ് പരമേശ്വരനും രാജീവ് ശിവയുമാണ് ഫസ്റ്റ്‌ബെൽ 2.0 മുദ്രാഗാനത്തിന് സംഗീതം നൽകിയിട്ടുള്ളത്. കോട്ടൺഹിൽ ഗവ. എൽ. പി സ്‌കൂൾ വിദ്യാർത്ഥിനി പി. ശിവങ്കരിയും മൂന്നു വയസുകാരൻ അഹാൻദേവും ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്.

Related Topics

Share this story