Times Kerala

സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടി ; കൂടുതൽ ഇളവുകൾ അനുവധിക്കും

 
സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടി ; കൂടുതൽ ഇളവുകൾ അനുവധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും.ഇത് സംബന്ധിച്ചു തീരുമാനം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും. നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള സമയമായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. അതേസമയം, കൂടുതൽ മേഖലകൾക്ക് ഇളവ് നൽകും. വ്യവസായ സ്ഥാപനങ്ങളടക്കമുള്ളവക്ക് ഇളവുകളുണ്ടാകും. നിലവിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് നിയന്ത്രങ്ങൾ ജൂൺ ഒൻപത് വരെ നീട്ടിയത്.അതേസമയം, മദ്യശാലകൾ ലോക്ക് ഡൗൺ കഴിഞ്ഞ ശേഷമേ തുറക്കൂ, എന്നാൽ കള്ളുഷാപൂക്കൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാകുമെന്നാണ് റിപ്പോർട്ട്.

Related Topics

Share this story