Times Kerala

നിലവില്‍ 3 ഭാര്യമാരുള്ള മലയാളി നാലാം വിവാഹത്തിന് ഒരുങ്ങുമ്പോൾ ചെന്നൈ പോലീസിന്റെ പിടിയിൽ

 
നിലവില്‍ 3 ഭാര്യമാരുള്ള മലയാളി നാലാം വിവാഹത്തിന് ഒരുങ്ങുമ്പോൾ ചെന്നൈ പോലീസിന്റെ പിടിയിൽ

ചെന്നൈ: നിലവില്‍ 3 ഭാര്യമാരുള്ള മലയാളി നാലാം വിവാഹത്തിന് ഒരുങ്ങുമ്പോൾ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയായ അജിത്കുമാറാണ് (47) അറസ്റ്റിലായത്. മൂന്നാം ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാള്‍ക്ക് കേരളത്തില്‍ രണ്ടു ഭാര്യമാരുള്ളതായി പോലീസ് വ്യക്തമാക്കി.

നഗരത്തില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന അജിത്കുമാര്‍ വിരുഗമ്ബാക്കം സാലിഗ്രാം ഗാന്ധിനഗറിലാണ് താമസിച്ചിരുന്നത്. പ്രദേശവാസിയായ ദേവിക എന്ന യുവതിയെ വിവാഹംചെയ്ത് ഒന്നിച്ച്‌ താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്.പിന്നീട് മറ്റൊരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി.

ഇത് ദേവിക അറിഞ്ഞതോടെ വീട്ടില്‍ കലഹം പതിവായിരുന്നു. ഭര്‍ത്താവ് മര്‍ദിക്കാന്‍ തുടങ്ങിയതോടെ ദേവിക വത്സരവാക്കം പോലീസില്‍ പരാതിപ്പെട്ടു . ഈ കേസില്‍ ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോഴാണ് മുമ്ബ് രണ്ടുതവണ വിവാഹം കഴിച്ചതായി അജിത്കുമാര്‍ പോലീസിനോട് സമ്മതിച്ചത്. നാലാമത് വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Related Topics

Share this story