Times Kerala

ബിഹാറില്‍ മസ്തിഷ്ക ജ്വരബാധ മൂലമുള്ള കുട്ടികളുടെ മരണം രാജ്യസഭ ചര്‍ച്ച ചെയ്യുന്നു

 
ബിഹാറില്‍ മസ്തിഷ്ക ജ്വരബാധ മൂലമുള്ള കുട്ടികളുടെ മരണം രാജ്യസഭ ചര്‍ച്ച ചെയ്യുന്നു

ഡല്‍ഹി : ബിഹാറില്‍ മസ്തിഷ്ക ജ്വരബാധ മൂലമുള്ള കുട്ടികളുടെ മരണം രാജ്യസഭ ചര്‍ച്ച ചെയ്യുന്നു. ബിനോയ് വിശ്വം എം പി യാണ് വിഷയം രാജ്യസഭയിലുന്നയിച്ചത്. കുട്ടികളെ സര്‍ക്കാര്‍ കൊല്ലുകയാണെന്നും അടിയന്തരമായി മരുന്നും പശ്ചാത്തല സൗകര്യവും കേന്ദ്രം തയ്യാറാക്കണമെന്നും എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ബിനോയ് വിശ്വത്തെ പിന്തുണച്ച്‌ നിരവധി എംപിമാര്‍ രാജ്യസഭയില്‍ എഴുന്നേറ്റ് നിന്നു. ലോക്സഭയിലും നിര്‍ണായക വിഷയം ചര്‍ച്ചയായി .

വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ഇടത് എംപിമാര്‍ ആവശ്യപ്പെട്ടു. ബിഹാര്‍ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധിയാണെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ സാമ്ബത്തിക സഹായം നല്‍കണമെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു. ബിഹാറില്‍ സര്‍ക്കാര്‍ നിഷ്ക്രിയരാണെന്നും എം പി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബിഹാറിലെ മുസാഫര്‍പൂരിന് പിന്നാലെ ഇതര ജില്ലകളിലേക്ക് മസ്തിഷ്ക ജ്വരം വ്യാപിക്കുകയാണ്. വൈശാലി , സമസ്തിപൂര്‍, ബങ്ക, ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബങ്കയിലെ കട്ടോരിയ ഗ്രാമത്തില്‍ രണ്ട് വയസ്സുള്ള കുട്ടി മരിച്ചതോടെ ആരോഗ്യ വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കി. 2 ആശുപത്രികളിലായി മുന്നൂറിലേറെ കുട്ടികള്‍ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ് .

Related Topics

Share this story