Nature

യു​​വ​​രാ​​ജ് കാ​​ന​​ഡ ട്വ​​ന്‍റി-20​​യി​​ൽ

മും​​ബൈ: ക​​ഴി​​ഞ്ഞ ആ​​ഴ്ച രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച ഇ​​ന്ത്യ​​ൻ ഓ​​ൾ റൗ​​ണ്ട​​ർ യു​​വ​​രാ​​ജ് സിം​​ഗ് കാ​​ന​​ഡ​​യി​​ൽ ന​​ട​​ക്കു​​ന്ന ഗ്ലോബ​​ൽ ട്വ​​ന്‍റി-20 ലീ​​ഗി​​ൽ ക​​ളി​​ക്കും. ടൊ​​റ​​ന്‍റോ നാ​​ഷ​​ണ​​ൽ​​സ് ആ​​ണ് യു​​വ​​രാ​​ജി​​നെ മാ​​ർ​​ക്വീ താ​​ര​​മാ​​യി ടീ​​മി​​ലെ​​ടു​​ത്ത​​ത്.ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മാ​​ണ് ഗ്ലോബ​​ൽ ട്വ​​ന്‍റി-20 ലീ​​ഗ് കാ​​ന​​ഡ​​യി​​ൽ ആ​​രം​​ഭി​​ച്ച​​ത്. ആ​​റു ടീ​​മു​​ക​​ളാ​​ണ് ലീ​​ഗി​​ലു​​ള്ള​​ത്. വാ​​ൻ​​കൂ​​വ​​ർ നൈ​​റ്റ്സ് ആ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​ർ. ജൂ​​ലൈ 25 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് 11വ​​രെ​​യാ​​ണ് ഈ ​​സീ​​സ​​ണ്‍ പോ​​രാ​​ട്ടം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.