Times Kerala

ബിനോയ് കോടിയേരിക്കെതിരായി ലൈംഗിക പീഡന കേസ് ;പരാതി നല്‍കിയ യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മുംബൈ പൊലീസ്

 
ബിനോയ് കോടിയേരിക്കെതിരായി ലൈംഗിക പീഡന കേസ് ;പരാതി നല്‍കിയ യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മുംബൈ പൊലീസ്

മുംബൈ: ബിനോയ് കോടിയേരിക്കെതിരായി ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മുംബൈ പൊലീസ്. ബിനോയ്ക്കെതിരെ യുവതി ആരോപണങ്ങള്‍ ഉന്നയിച്ചെത്തിയതിന് പിന്നാലെയാണ് ഇവരും ഒരു ഭോജ്പുരി നടനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കേസെടുക്കുമെന്നാണ് പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. കേസ് വന്നതിന് ശേഷം ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തും.

Related Topics

Share this story