Times Kerala

സൗദിയില്‍ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം;ആളപായത്തെ കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

 
സൗദിയില്‍ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം;ആളപായത്തെ കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

റിയാദ്: സൗദിയില്‍ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം. ജിസാന്‍ പ്രവിശ്യയില്‍ ജലശുചീകരണ നിലയത്തിനുനേരേയാണ് ആക്രമണമുണ്ടായത്. ഹൂതി തീവ്രവാദികളാണ് ജിസാനിലെ ശുഖൈഖ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്ളാന്റിനുനേരെ വ്യാഴാഴ്ച രാത്രി ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ആളപായത്തെ കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story