Times Kerala

വ്യോമസേനാ വിമാനാപകടം: വ്യോ​​​മ​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ൻ.​​​കെ.​ ഷെ​​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു

 
വ്യോമസേനാ വിമാനാപകടം: വ്യോ​​​മ​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ൻ.​​​കെ.​ ഷെ​​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു
കൂ​​​ത്തു​​​പ​​​റ​​​മ്പ്: വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു മ​​​രി​​​ച്ച അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി കു​​​ഴി​​​മ്പാ​​​ല​​​മെ​​​ട്ട​​​യി​​​ലെ വ്യോ​​​മ​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ൻ.​​​കെ.​ ഷെ​​​റി​​​ന്‍റെ (27) മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​ത്രി ഒ​​​ൻ​​​പ​​​തോ​​​ടെ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹം പി​​​ന്നീ​​​ട് അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.ഇ​​​ന്നു​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തോ​​​ടെ ഷെ​​​റി​​​ന്‍റെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ കു​​​ഴി​​​മ്പാ​​​ലോ​​​ട് ഗ്രൗ​​​ണ്ടി​​​ൽ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. തു​​​ട​​​ർ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ക്കും.

Related Topics

Share this story