Times Kerala

തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

 
തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

തിരുവനന്തപുരം: കുടിവെള്ള ക്ഷാമം അനുഭവയ്ക്കുന്ന തമിഴ്നാടിന് കുടിവെള്ളം എത്തിച്ചു നല്‍കാമെന്ന് കേരളം. എന്നാല്‍, ആവശ്യമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി കേരളം ബന്ധപ്പെട്ടപ്പോഴാണ് ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടി ലഭിച്ചത്. 20ലക്ഷം ലിറ്റര്‍ കുടിവെള്ളം ട്രെയിനില്‍ തമിഴ്നാട്ടില്‍ എത്തിച്ചു തരാമെന്നാണ് പിണറായി വിജയന്‍ അറിയിച്ചത്. ജലാശയങ്ങള്‍ വറ്റി വരളുകയും കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് നമ്മുടെ ഓഫീസ് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.

Related Topics

Share this story